മൈലക്കൊമ്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികള്‍ സാമൂഹ്യസേവന പ്രവര്‍ത്തനത്തിനായി ഒത്തുചേര്‍ന്നപ്പോള്‍.
മൈലക്കൊമ്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികള്‍, കടവൂര്‍ ഗവ. എല്‍പി സ്കൂളില്‍ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്സണ് ഒറോപ്ലാക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ബിനി പോള്‍, പിടിഎ പ്രസിഡന്റ് ജിത്തു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രഫ. ലിന്‍സിമോള്‍ മാത്യു, വിദ്യാര്‍ഥി പ്രതിനിധികളായ റോഷന് പോള്‍, സോന സജി എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി സ്കൂള്‍ കോമ്പൗണ്ട് ശുചീകരണം, പച്ചക്കറി കൃഷിത്തോട്ട നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Tags : District News Nattuvishesham Mailakkombu College Social Service