തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഓഫ് റോഡ് ഡ്രൈവ് എംഎൽഎ സി.കെ. കാസിം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 12-ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാന്പ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന പ്രീ ഇവന്റുകൾക്ക് മൺസൂൺ ഓഫ് റോഡ് ഫൺ ഡ്രൈവോടെ തുടക്കമായി.
കോടഞ്ചേരി ഈരൂട് കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഓഫ് റോഡ് ഡ്രൈവ് എംഎൽഎ സി.കെ. കാസിം ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. വേലിയോറമല സൺസെറ്റ് പോയിന്റിലേക്ക് ഓഫ് റോഡ് ഡ്രൈവും ഇരുതുളളി പുഴയോരത്ത് സാൻഡ് ഡ്രൈവും നടത്തി.
ഓഫ്റോഡ് ഫൺ ഡ്രൈവിൽ 30 വാഹനങ്ങൾ അണിനിരന്നു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ജില്ല പഞ്ചായത്തംഗം രാജേഷ് ജോസ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ, മിനി സണ്ണി,
പഞ്ചായത്തംഗങ്ങളായ ജ്യോതി സന്തോഷ്, ബോസ് ജേക്കബ്, കാലിക്കട്ട് ജീപ്പേഴ്സ് ഭാരവാഹികളായ ബിജിത്ത് പാലോത്ത്, ശ്രീനാഥ് തയ്യിൽ, അക്ഷയ് ലാൽ മുരളി തുങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kozhikode