x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര മി​നി മാ​ര​ത്ത​ണും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി


Published: January 25, 2026 07:25 AM IST | Updated: January 25, 2026 07:25 AM IST

കൊ​ന്ന​ക്കാ​ട്: പൗ​ര​പ്ര​മു​ഖ​നാ​യി​രു​ന്ന ക​രി​മ്പി​ൽ കു​ഞ്ഞി​ക്കോ​മ​ന്‍റെ 38-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും മ​ല​യോ​ര മി​നി മാ​ര​ത്ത​ണും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി. ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​മ്പി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജെ​യി​ൻ, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി മാ​ത്യു, കെ.​എ​സ്. ര​മ​ണി, പി. ​കു​ഞ്ഞി​രാ​മ​ൻ, സ​നോ​ജ് മാ​ത്യു, വെ​ള്ള​രി​ക്കു​ണ്ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സ​തീ​ഷ്, ഫാ. ​ഏ​ലി​യാ​സ് എ​ഴു​കു​ന്നേ​ൽ, പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ൻ, ഇ​സ്മാ​യി​ൽ ഹാ​ദി, പി.​ജി. ദേ​വ്, ടി.​പി. ത​മ്പാ​ൻ, ജോ​ർ​ജ് കു​ട്ടി തോ​മ​സ്, പി.​പി. ജ​യ​ൻ, സ​ണ്ണി പൈ​ക​ട, വി.​ആ​ർ. ജ​യ​കു​മാ​ർ, എ.​ടി. ബേ​ബി, പി.​വി. ര​വീ​ന്ദ്ര​ൻ, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, കെ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട്ട​ക്ക​ല്ലി​ൽ നി​ന്നാ​രം​ഭി​ച്ച മി​നി മാ​ര​ത്ത​ൺ ത​ഹ​സി​ൽ​ദാ​ർ പി.​വി. മു​ര​ളി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി. വി​ലാ​സി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. രാ​ഘ​വ​ൻ, എ​ൻ.​ഡി. വി​ൻ​സെ​ന്‍റ്, എ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

 

Tags : nattu vishesham Malayora Mini Marathon

Recent News

Corehub Up