x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ


Published: June 12, 2026 06:01 AM IST | Updated: June 12, 2026 06:01 AM IST

പേ​രൂ​ര്‍​ക്ക​ട: സി​ഗ​ര​റ്റ് ന​ല്‍​കു​ന്ന​ത് വൈ​കി​യ​ത് ചോ​ദ്യം​ചെ​യ്ത​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ളെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് പി​ടി​കൂ​ടി. ത​മ്പാ​നൂ​ര്‍ രാ​ജാ​ജി ന​ഗ​ര്‍ ജാ​ളി​മു​ക്ക് ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ 378-ല്‍ ​സ​ച്ചി​ന്‍ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജാ​ജി ന​ഗ​ര്‍ ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ 520-ല്‍ ​ജോ​ണി​യു​ടെ മ​ക​ന്‍ ജോ​മോ​ന്‍ (33), ഇ​യാ​ളു​ടെ​സു​ഹൃ​ത്ത് സാ​ജ​ന്‍ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് സം​ഭ​വം. ജോ​മോ​ന്‍ പ​ണം ന​ല്‍​കി​യ​ശേ​ഷം സ​ച്ചി​നോ​ട് സി​ഗ​ര​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു ന​ല്‍​കാ​ന്‍ വൈ​കി​യ​തു ജോ​മോ​ന്‍ ചോ​ദ്യം​ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. കു​പി​ത​നാ​യ പ്ര​തി ബി​യ​ര്‍​കു​പ്പി​കൊ​ണ്ട് ഇ​രു​വ​രെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് വാ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബ്ലേ​ഡ് കൊ​ണ്ടു ജോ​മോ​ന്‍റെ ശ​രീ​ര​ത്തി​ല്‍ വ​ര​യു​ക​യു​മാ​യി​രു​ന്നു.

കൂടാതെ ബി​യ​ര്‍​കു​പ്പി പൊ​ട്ടി​ച്ച​ശേ​ഷം ജോ​മോ​ന്‍റെ ത​ല​യി​ല​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​രി​ക്കേ​റ്റ സു​ഹൃ​ത്തു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സ​ച്ചി​നെ​തി​രേ ക​ന്‍റോ​ണ്‍​മെ​ന്‍റ് , നേ​മം സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18 കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : nattu vishesham Man arrested attacking youths

Recent News

Corehub Up