x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍


Published: June 18, 2026 06:30 AM IST | Updated: June 18, 2026 06:30 AM IST

ജി​ജോ

അ​ഞ്ച​ല്‍ : മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കുത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു ര​ണ്ടു​പേ​രെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി അ​റ​സ്റ്റി​ല്‍. അ​ഞ്ച​ൽ ആ​ർ​ച്ച​ൽ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ജി​ജോ (37) യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

പോലീസ് പറയുന്നത്- ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഒന്പതിന് ചി​ത​റ അ​രി​പ്പ സ​മ​ര​ഭൂ​മി​യി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ ജി​ജോ​യും വെ​ട്ടേ​റ്റ വി​നോ​ദും ദീ​പു​വും ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. വി​നോ​ദി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​യ ജി​ജോ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ മ​ർ​ദിക്കു​ന്ന​ത് വി​നോ​ദ് ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

തു​ട​ർ​ന്ന് വി​നോ​ദും ജി​ജോ​യും ത​മ്മി​ൽ അ​ടി​പി​ടി ഉ​ണ്ടാ​വു​ക​യും ജി​ജോ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന കൊ​ടു​വാ​ളു​കൊ​ണ്ട് വി​നോ​ദി​ന്‍റെ ത​ല​യ്ക്കു വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ വി​നോ​ദി​ന്‍റെ സു​ഹൃ​ത്താ​യ ദീ​പു​വി​നെ​യും ജി​ജോ കൊ​ടു​വാ​ളു​കൊ​ണ്ട് ത​ല​ക്കും ശ​രീ​ര​ത്തി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.

വെ​ട്ടേ​റ്റു വീ​ണ വി​നോ​ദി​നെ​യും ദീ​പു​വി​നെ​യും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ക​ട​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത പ്ര​തി​യെ അ​ഞ്ച​ൽ പോ​ലീ​സി​ന്‍റ സ​ഹാ​യ​ത്തോ​ടെ ചി​ത​റ പോ​ലീ​സ് അ​ഞ്ച​ലി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up