പഴയങ്ങാടി: സുഹൃത്തിനെ വീട്ടിൽ കയറി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ ട്രെയിൻ ഇടിച്ചു മരിച്ചു. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ പ്രവാസിയായിരുന്ന ഷഫീഖ് (48) മരിച്ചത്.
പാപ്പിനിശേരി വെസ്റ്റിലെ കെ. പ്രശാന്തിനെയാണ് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. പ്രശാന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രശാന്തിനെ ആക്രമിച്ചശേഷം റെയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാപ്പിനിശേരിയിൽ വച്ച് ട്രെയിൻ ഇടിക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പ്രവാസികളും സുഹൃത്തുക്കളുമായിരുന്ന ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാപ്പിനിശേരിയിലെ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ് മരിച്ച ഷഫീഖ്. മക്കൾ: അജനാസ്, ആദം.
Tags : Man dies hit by train attacking friend