പിടിയിലായ രമേശ് സുഭാഷ്.
കൊട്ടിയം: വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച പ്രതിയെ തമിഴ്നാട്ടില്‍നിന്നും കൊട്ടിയം പൊലിസ് അറസ്റ്റ് ചെയ്തു. തഴുത്തല ഉമയനല്ലൂര്‍ മാഞ്ഞാലിമുക്ക് കുറ്റിവിള ഹൗസില്‍ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി 10നാണ് മോഷണം നടന്നത്.
തുടര്‍ന്ന് കൊട്ടിയം പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി കാമറകള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് തിരുനെല്‍വേലി അവിതന്നൂര്‍ രാമസ്വാമിപുരത്ത് രമേശ് സുഭാഷാണ് പിടിയിലായത്. ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി കൊട്ടിയത്തും സമീപപ്രദേശങ്ങളിലും ജോലി നോക്കി വരികയായിരുന്നു.
വാഹനം മോഷ്ടിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ നിരവധി സിസിടിവി കാമറകള്‍ പരിശോധിക്കുകയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍നിന്ന് പിടികൂടുകയായിരുന്നു.
സിഐ അനീസിന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ വിഷ്ണു സജീവ്. ക്രൈം എസ്ഐ അഭിജിത്, സിപിഒമാരായ അഖില്‍, അരുണ്‍, ഷംനാദ്, പ്രവീണ്‍ എന്നിവരാണ് തമിഴ്നാട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Tags : arrested NattuVishasham DistrictNews