x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​മ​ല-​പ​ഴ​യി​ടം തീ​ര​ദേ​ശ റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ


Published: June 22, 2026 11:01 PM IST | Updated: June 22, 2026 11:01 PM IST

മ​ണി​മ​ല: മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു മ​ണി​മ​ല മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, കൊ​ച്ചു​മി​നി റോ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മ​ണി​മ​ല-​പ​ഴ​യി​ടം തീ​ര​ദേ​ശ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. റോ​ഡി​ന്‍റെ ന​ടു​വി​ലാ​യി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​വും നി​ല​വാ​ര​മി​ല്ലാ​ത്ത ടാ​റിം​ഗു​മാ​ണ് ഇ​ത്ര​വേ​ഗം റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഇ​വി​ടെ പ​തി​വാ​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : tourists in distress Nattuvishesham district news

Recent News

Corehub Up