മാന്നാർ മഹാത്മാ ജലോത്സവം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യുന്നു.
മാന്നാർ: പമ്പാ നദിക്കരയിൽ തിങ്ങിനിറഞ്ഞ ജലോത്സവ പ്രേമികളുടെ ആവേശം അലയടിച്ചുയർന്ന അന്തരീക്ഷത്തിൽ 60-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിൽ പുണ്യാളൻ നിരണം ജേതാക്കളായി.
നിരണം ചുണ്ടൻ രണ്ടാമതും മേൽപ്പാടം മൂന്നാം സ്ഥാനവും നേടി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ജവഹർ തായങ്കരി ജേതാക്കളായി. ആനാരിചുണ്ടനാണ് രണ്ടാമതെത്തിയത്. വെപ്പ് വള്ളങ്ങളിൽ നവജ്യോതി ഒന്നാമെത്തിയപ്പോൾ മണലിയാണ് രണ്ടാം സ്ഥാനം നേടിയത്.
പട്ടേരി പുരയ്ക്കൻ മൂന്നാം സ്ഥാനം നേടി. ജലോത്സവം ആന്റോ ആന്റണി എംപിയും മാസ് ഡ്രിൻ കൊടിക്കുന്നിൽ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്തു. എൻ. ഷൈലാജ് അധ്യക്ഷനായിരുന്നു. സതീശ് കൊച്ചു പറന്പിൽ, മാന്നാർ അബ്ദുൾ ലത്തീഫ്, റ്റി.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews