മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടത്തില്‍ കുറിച്ചി മൈനര്‍ സെമിനാരി വിദ്യാര്‍ഥികള്‍ പ്രാര്‍ഥിക്കുന്നു.
ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 57-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും സിന്പോസിയവും കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെയും എകെഎം പബ്ലിക് സ്കൂളിന്റെയും നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
ബിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മദര്‍ ഡെയിസ് മരിയ പതിയില്‍ എസ്എബിഎസ് അധ്യക്ഷത വഹിക്കും. കാവുകാട്ടു പിതാവിന്റെ അജപാലന ദര്‍ശനം എന്ന വിഷയത്തേ ആസ്പദമാക്കി വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, സാമൂഹികദര്ശനങ്ങളെ ആസ്പദമാക്കി എകെസിസി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് മാത്യു പാലാത്ര, പ്രിന്‍സിപ്പൽ സിസ്റ്റര്‍ റ്റിന്‍സി വാഴക്കാട് എസ്എബിഎസ്, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കുഞ്ഞുമോന് തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.