x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ണി​വേ​ഴ്‌​സി​റ്റി ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്


Published: June 6, 2026 06:51 AM IST | Updated: June 6, 2026 06:51 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 108 സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളെ 2026 -27 അ​ഡ്മി​ഷ​ൻ പ്രോ​സ​സി​ൽ (CAP) നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ലും പു​തി​യ കോ​ഴ്‌​സു​ക​ൾ ന​ല്കാ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സെ​ൽ​ഫ് ഫൈ​നാ​ൻ​സിം​ഗ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, കോ -​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്‍റ് ക​ൺ​സോ​ർ​ഷ്യം, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജ് ടീ​ക്കേ​സ് അ​സോ​സി യേ​ഷ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​പി.​എ. റ​ഹീം. അ​ധ്യാ​പ​ക നി​യ​മ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ത്തി​ൽ സി​ൻ​ഡി​ക്കേ​റ്റ് പ്ര​മേ​യം പാ​സാ​ക്കി​യെ​ങ്കി​ലും അ​തി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും റ​ഹീ​മും ചെ​യ​ർ​മാ​ൻ കെ.​കെ. ശി​വ​രാ​മ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​ഡ്മി​ഷ​ൻ പ്രോ​സ​സി​ൽ നി​ന്ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി ഇ​ന്ന് താ​വ​ക്ക​ര​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന മാ​ർ​ച്ചി​ൽ എം​എ​ൽ​എ​മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, കെ.​വി. സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കേ​ര​ള​ത്തി​ലെ മ​റ്റ് മൂ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളും അ​ഡ്മി​ഷ​ൻ പ്രോ​സ​സി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ത്ര​മാ​ണ് ഇ​തി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന ലോ​ബി​യു​ടെ പ​ങ്കാ​ളി​ത്തം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൃ​ഷ്ണ​കു​മാ​റും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham March and dharna premises today

Recent News

Corehub Up