x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഡിഎംഎ കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ ബം​ഗ​ളൂ​രുവി​ൽ പിടിയിൽ

വെബ് ഡെസ്ക്
Published: August 10, 2026 02:32 AM IST | Updated: August 10, 2026 02:32 AM IST

ഹാ​നി ഹ​ദാ​ഷി, നി​സാ​ർ, ഷ​മീം

ഇ​രി​ട്ടി: കാ​ന്ത​പെ​ട്ടി​ക്കു​ള്ളി​ൽ എം​ഡി​എം​എ ക​ട​ത്തി​യ കേ​സി​ൽ ക​ണ്ണൂ​ർ കൊ​ള​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ നി​സാ​ർ, ഷ​മീം എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ കേ​സി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ ബം​ഗ​ളൂ​രി​ൽ നി​ന്ന് ഇ​രി​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ള​ച്ചേ​രി ക​മ്പി​ൽ ഹാ​നി ഹ​ദാ​ഷി (26 ) നെ​യാ​ണ് ബം​ഗ​ളു​രു​വി​ൽ നി​ന്ന് ല​ഹ​രി കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ പി​ടി​കൂ​ടി​യ​ത്. മു​മ്പ് പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

വി​ദേ​ശ​ത്ത് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി വി​ദേ​ശ​ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ബം​ഗ​ളു​രു​വി​ൽ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന്‍റെ മു​ഖ്യ ക​ണ്ണി​യാ​യി പ്ര​വൃ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും 2022 ൽ ​ഇ​രി​ട്ടി സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‍​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ലും പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി പോ​ലീ​സും ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ന​ട​ത്തി​യ കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ത്തി​ൽ നി​ന്നും 96 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ലെ സൂ​ത്ര​ധാ​ര​നാ​ണ് പ്ര​തി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ കൊ​ള​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ നി​സാ​ർ (35), ഷ​മീം എ​ന്ന ചാ​ണ്ടി ഷ​മീം (45 ) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന് അ​ടി​യി​ൽ കാ​ന്ത​പെ​ട്ടി​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up