x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ സൊസൈ​റ്റി നൂ​റു ട​ണ്‍ ചെ​ത്തി​ക്കൊ​ടു​വേ​ലി ഉ​ത്പാ​ദി​പ്പി​ക്കും

വെബ് ഡെസ്ക്
Published: July 31, 2026 01:16 AM IST | Updated: July 31, 2026 01:16 AM IST

പ്രതീകാത്മക ചിത്രം

കൊ​ട​ക​ര: ഔ​ഷ​ധ​സ​സ്യ​ക്കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ​ക​ള്‍​ര​ചി​ച്ച മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ടു​വേ​ലി മി​ഷ​ന്‍ 2030 പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു.

ഔ​ഷ​ധ​സ​സ്യ കൃ​ഷി​യി​ലെ ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ ഒ​രു കൃ​ഷി​യാ​ണ് ചെ​ത്തി​ക്കൊ​ടു​വേ​ലി. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍​വ​രു​ന്ന ആ​ന, പ​ന്നി എ​ന്നി​വ​യെ അ​ക​റ്റി​നി​ര്‍​ത്താ​നു​ള്ള അ​പൂ​ര്‍​വ​ക​ഴി​വ് ഈ ​സ​സ്യ​ത്തി​നു​ണ്ട്. ഒ​രു​കാ​ല​ത്ത് സു​ല​ഭ​മാ​യി​രു​ന്ന കൊ​ടു​വേ​ലി​ക്കൃ​ഷി ഇ​ന്ന് ഇ​ല്ലാ​താ​യ​തോ​ടെ പ​ല ക​മ്പ​നി​ക​ളു​ടെ​യും ഉ​ത്പ​ന്ന​നി​ര്‍​മാ​ണം​വ​രെ പ്ര​തി​സ​ന്ധി​യാ​യി. ര​ണ്ടു​വ​ര്‍​ഷ​ത്തെ കാ​ല​യ​ള​വും വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​മാ​ണ് ക​ര്‍​ഷ​ക​രെ കൃ​ഷി​യി​ല്‍​നി​ന്നു പി​ന്തി​രി​പ്പി​ച്ച​ത്.

നി​ല​വി​ല്‍ ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, കേ​ര​ളം എ​ന്നി​വ​ട​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളു​മാ​യി 10 വ​ര്‍​ഷ​ത്തെ വി​ല​സ്ഥി​ര​ത പാ​ക്കേ​ജ് ഉ​റ​പ്പു​വ​രു​ത്തി​യും മാ​ര്‍​ക്ക​റ്റി​ലെ വി​ല​യ്ക്ക​നു​സൃ​ത​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല ഉ​റ​പ്പു​ന​ല്‍​കു​ന്ന കോ​ണ്‍​ട്രാ​ക്ട് ഫാ​മിം​ഗു​മാ​ണ് കൊ​ടു​വേ​ലി മി​ഷ​ന്‍ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ര്‍​ഡും സൊ​സൈ​റ്റി​യും ഓ​രോ മ​രു​ന്നു​ത്പ​ദ​ക​രും ത​മ്മി​ലു​ള്ള ത്രി​ക​ക്ഷി ക​രാ​റാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത,പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. മ​റ്റ​ത്തൂ​ര്‍ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ല്‍ മ​ദ​ര്‍ ന​ഴ്‌​സ​റി ഒ​രു​ക്കു​ക​യും തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് തൈ​ക​ള്‍​ന​ല്‍​കി ക​ര്‍​ഷ​ക​രു​മാ​യി വി​ല ഉ​റ​പ്പി​ച്ചു ക​രാ​ർ​വ​ച്ച് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 2027 മു​ത​ലാ​ണ് ക​ര്‍​ഷ​ര്‍​ക്ക് സൊ​സൈ​റ്റി കൊ​ടു​വേ​ലി തൈ​ക​ള്‍ വി​ത​ര​ണം​ചെ​യ്യു​ക.

ഇ​ന്ന് സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ശൂ​ര്‍ എ​ലൈ​റ്റ് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി സൊ​സൈ​റ്റി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ്ക്കും.

Tags : Chethikkoduveli NattuVishasham DistrictNews

Recent News

Corehub Up