x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര മേ​ഖ​ല​യി​ൽ മോ​ഷണം പതിവാകുന്നെന്ന് പരാതി

വെബ് ഡെസ്ക്
Published: July 31, 2026 01:54 AM IST | Updated: July 31, 2026 01:54 AM IST

മു​ക്കം: മു​ക്ക​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം പെ​രു​കു​ന്നു. ചെ​റി​യ പ​ള്ളി​ക​ളെ​യും വീ​ടു​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത്ത​വ​ണ മോ​ഷ​ണം പെ​രു​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ ഇ​ൻ​വെ​ർ​ട്ട​ർ ബാ​റ്റ​റി​ക​ളും മ​റ്റു​മാ​ണ് പ്ര​ധാ​ന​മാ​യും ക​വ​രു​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ത്ര​മ​ല്ല, പ​ക​ൽ സ​മ​യ​ത്തും മോ​ഷ്ടാ​ക്ക​ൾ സ​ജീ​വ​മാ​യെ​ത്തു​ന്നു എ​ന്ന​താ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.

നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ ക​യ​റി, മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ഇ​വ​ർ സാ​ധ​ന​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​ത്. കൂ​ട​ര​ഞ്ഞി കോ​ലോ​ത്തും ക​ട​വ് ഖ​ബ​ർ​സ്ഥാ​ൻ പ​ള്ളി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​വെ​ർ​ട്ട​റി​ന്‍റെ ബാ​റ്റ​റി മോ​ഷ്ടി​ച്ച യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മു​ക്കം ഭാ​ഗ​ത്തെ നി​ര​വ​ധി പ​ള്ളി​ക​ളി​ൽ നി​ന്നും ഇ​ൻ​വേ​ർ​ട്ട​റു​ക​ളും, ബാ​റ്റ​റി​ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ച്ചി​യാ​ട്, ക​ല്ലു​രു​ട്ടി, ഗോ​ത​മ്പ റോ​ഡ്, മു​ക്കം, ചെ​റു​വാ​ടി തെ​ന​ങ്ങാ​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഇ​ട​ക്കാ​ല​ത്ത് ബാ​റ്റ​റി മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യു​ണ്ട്. മി​ക്ക​യി​ട​ത്തും മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.
മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്കം, തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ന​ൽ​കി​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ അ​മ​ർ​ഷ​ത്തി​ലാ​ണ്.

 

Tags : Nattuvishesham Districtnews Complaints

Recent News

Corehub Up