x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​ക്ക് നാ​ളെ തു​ട​ക്കം

വെബ് ഡെസ്ക്
Published: July 31, 2026 01:57 AM IST | Updated: July 31, 2026 01:57 AM IST

മന്ത്രി മോൻസ് ജോസഫ്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ൾ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​യി​ൻ​കീ​ഴ് - കോ​ഴി​പ്പി​ള്ളി ബൈ​പാ​സി​ലു​ള്ള എം​എ​ൽ​എ ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​കും.
പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്ന അ​തി​വേ​ഗ​പ​രി​ഹാ​രം ആ​വ​ശ്യ​മു​ള്ള 30 ഇ​ന പ​ദ്ധ​തി​ക​ളാ​ണ് 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ദീ​ർ​ഘ​കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ത​ങ്ക​ളം-​കോ​ഴി​പ്പി​ള്ളി ബൈ​പ്പാ​സ്, ചേ​ലാ​ട് സ്റ്റേ​ഡി​യം, കു​ട​മു​ണ്ട പാ​ലം, ഭൂ​ത​ത്താ​ൻ​കെ​ട്ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി, ടൗ​ൺ ഹാ​ൾ നി​ർ​മാ​ണം എ​ന്നി​വ പ​ട്ടി​ക​യി​ലു​ണ്ട്. കോ​ത​മം​ഗ​ലം ടൂ​റി​സം സ​ർ​ക്യൂ​ട്ട്, മ​ൺ​സൂ​ൺ ഫെ​സ്റ്റി​വ​ൽ, ഭൂ​ത​ത്താ​ൻ​കെ​ട്ട് ഓ​ണം ഫെ​സ്റ്റി​വ​ൽ, ഉ​ദ്യാ​ന ന​വീ​ക​ര​ണം, ഇ​ഞ്ച​ത്തൊ​ട്ടി ഡെ​സ്റ്റി​നേ​ഷ​ൻ വി​ക​സ​നം എ​ന്നി​വ​യും ന​ട​പ്പി​ലാ​ക്കും. ഇ​ൻ​ഫോ​പാ​ർ​ക്ക് സ​ബ് സെ​ന്‍റ​ർ, ഹൈ​ടെ​ക് അ​ഗ്രി​ക​ൾ​ച്ച​ർ സെ​ന്‍റ​ർ, സ്കി​ൽ പാ​ർ​ക്ക് എ​ന്നി​വ കോ​ത​മം​ഗ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും തു​ട​ക്കം കു​റി​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള സ​മ​ഗ്ര പാ​ക്കേ​ജി​ന് രൂ​പം ന​ൽ​കും. എം​എ​ൽ​എ​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് ഈ ​കാ​ല​യ​ള​വി​ൽ തു​ട​ക്ക​മാ​കും. കോ​ത​മം​ഗ​ല​ത്തെ ഒ​രു ബ്ലൂ​സോ​ൺ ആ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കും. നെ​ല്ലി​ക്കു​ഴി ഫ​ർ​ണീ​ച്ച​റി​ന് അ​ന്താ​രാ​ഷ്ട്ര ഭൂ​സൂ​ചി​കാ പ​ദ​വി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ത​ങ്ക​ളം- കാ​ക്ക​നാ​ട് പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് അ​ന്തി​മ​മാ​ക്കും.
നി​ര​വ​ധി റോ​ഡു​ക​ളു​ടെ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള നി​ർ​മാ​ണം ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ്ലാ​വ​ന, മ​ണി​ക​ണ്ഠ​ൻ​ചാ​ൽ പാ​ല​ങ്ങ​ളു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. കോ​ത​മം​ഗ​ല​ത്തെ രോ​ഗ​ര​ഹി​ത​മാ​ക്കു​ന്ന​തി​നാ​യി ഡി​സീ​സ് ഫ്രീ ​കോ​ത​മം​ഗ​ലം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടും.

കാ​യി​ക രം​ഗ​ത്തെ കോ​ത​മം​ഗ​ല​ത്തെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കാ​ൻ സെ​ന്‍റേ​ഴ്സ് ഓ​ഫ് സ്പോ​ർ​ട്സ് എ​ക്സ​ല​ൻ​സ് ക്ല​സ്റ്റ​ർ ആ​രം​ഭി​ക്കും. പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്നു​ണ്ട്.

Tags : action plan NattuVishasham DistrictNews

Recent News

Corehub Up