x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സമാപിച്ചു

വെബ്ഡെസ്ക്
Published: July 31, 2026 12:33 AM IST | Updated: July 31, 2026 12:33 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.

ക​​​ഴ​​​ക്കൂ​​​ട്ടം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ഴ​​​ക്കൂ​​​ട്ടം മ​​​രി​​​യ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​വും കോ​​​ള​​​ജി​​​ന്‍റെ സ്വ​​​യം ഭ​​​ര​​​ണ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​വും മ​​​രി​​​യ​​​ൻ എ​​​ഡ്യൂ​​​സി​​​റ്റി കാ​​​ന്പ​​​സി​​​ലെ ബി​​​ഷ​​​പ് ഡെ​​​റീ​​​ർ ഹാ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തു​​​ട​​​ർ​​​ന്നു സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ലും ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ദ​​​രി​​​ക്ക​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും കോ​​​ള​​​ജ് പേ​​​ട്ര​​​ണു​​​മാ​​​യ ഡോ. ​​​തോ​​​മ​​​സ് ജെ. ​​​നെ​​​റ്റോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ള​​​ജി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ ന​​​ട​​​ത്തി.

ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ പു​​​തി​​​യ അ​​​ക്കാ​​​ദ​​​മി​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​സ തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഡോ. ​​​ക്രി​​​സ്തു​​​ദാ​​​സ് രാ​​​ജ​​​പ്പ​​​ൻ ര​​​ജ​​​ത ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​എ​​​ൽ​​​എ പു​​​തി​​​യ അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കോ​​​ള​​​ജ് സ്ഥാ​​​പ​​​ക പേ​​​ട്ര​​​ണ്‍ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് (എ​​​മി​​​ര​​​റ്റ​​​സ്) ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ളെ ആ​​​ദ​​​രി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജനറൽ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ചാ​​​രി​​​റ്റി പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കോ​​​ള​​​ജ് ബ​​​ർ​​​സാ​​​ർ ഫാ. ​​​ജി. സി​​​ബി​​​ൻ എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റി​​​നു​​​ള്ള ര​​​ജ​​​ത ജൂ​​​ബി​​​ലി​​​യു​​​ടെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ കൈ​​​മാ​​​റി.

മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. എ. ​​​ആ​​​ർ. ജോ​​​ണ്‍ സ്വാ​​​ഗ​​​ത​​​വും, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​വി. അ​​​ജി​​​ത് പ്ര​​​ഭു ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ഡീ​​​ൻ ഡോ ​​​എ . സാം​​​സ​​​ണ്‍ പു​​​തി​​​യ അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലിക്കൊ​​​ടു​​​ത്തു

Tags : MarianEngineeringCollege SilverJubilee Celebrations Conclude Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up