x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ സോ​ളാ​ർ തൂ​ക്കുവേ​ലി വെ​ള്ള​ത്തി​ൽ

രാ​ജ​ൻ വ​ർ​ക്കി
Published: July 31, 2026 02:03 AM IST | Updated: July 31, 2026 02:03 AM IST

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ വ​ന്യ മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് സം​രം​ക്ഷി​ക്കാ​ൻ സ്ഥാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സോ​ളാ​ർ തൂ​ക്കു വേ​ലി പ​ല സ്ഥ​ല​ത്തും പ​രാ​ജ​യ​ത്തി​ലേ​ക്കെ​ന്ന് ആ​രോ​പ​ണം. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ഓ​നി​പ്പു​ഴ ഓ​ര​ത്ത് വ​ട്ട​ക്ക​യം മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച വേ​ലി മ​ഴ ക​ന​ത്ത​തോ​ടെ വെ​ള്ള​ത്തി​ലാ​യി. പു​ഴ​യി​ൽ ജ​ലം അ​ൽ​പ്പം ഉ​യ​ർ​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ​യാ​ണ് ഈ ​സാ​ഹ​ച​ര്യം സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്.

ലോ​ഹ വേ​ലി​ക്കാ​ൽ വെ​ള്ള​ത്തി​ലാ​യാ​ൽ വേ​ലി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​വു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ വ​റ്റി​യ സ​മ​യ​ത്താ​ണ് ഇ​വി​ടെ സോ​ളാ​ർ വേ​ലി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പു​ഴ​യി​ൽ ജ​ലം നി​റ​ഞ്ഞാ​ൽ മു​ങ്ങി വേ​ലി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​വു​മെ​ന്ന കാ​ര്യം നേ​ര​ത്തെ ത​ന്നെ വ​നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു വ​ന്നെ​ങ്കി​ലും ഗൗ​നി​ച്ചി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട്‌ മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ൾ വേ​ലി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​ന​ഞ്ഞാ​ൽ എ​ർ​ത്താ​യി പ​വ​ർ കു​റ​യു​ന്ന​ത് പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​ണ് വേ​ലി നി​ർ​മി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ക​ർ​ഷ​ക​രി​ൽ നി​ന്ന് ഉ​യ​രു​ന്നു​ണ്ട്.

ഒ​രു കോ​ടി 38 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ചെ​ല​വ്. വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വ​ക​യി​രു​ത്തി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​മ്പ് വ​നം വ​കു​പ്പ് ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പി​ൽ​ക്കാ​ല​ത്ത് പ​രാ​ജ​യ​മാ​യ​താ​ണ് അ​നു​ഭ​വം. ഈ ​ഗ​ണ​ത്തി​ലേ​ക്ക് സോ​ളാ​ർ തൂ​ക്കു വേ​ലി​യും എ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

Tags : Nattuvishesham Districtnews Solar hanging

Recent News

Corehub Up