x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ പൈ​തൃ​ക ബൈ​ക്ക് യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: July 31, 2026 02:51 AM IST | Updated: July 31, 2026 02:51 AM IST

പൈ​തൃ​ക ബൈ​ക്ക് യാ​ത്ര പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ദി​ലീ​പ് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ പൈ​കൃ​ക ബൈ​ക്ക് യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി.
റോ​ട്ട​റി ഡി​സ്ട്രി​ക്ടി​ന്‍റെ 2026-27ലെ ​മു​ൻ​ഗ​ണ​നാ പ​ദ്ധ​തി​ക​ളാ​യ മൈ ​സി​റ്റി ക്ലീ​ൻ സി​റ്റി, മൈ ​സി​റ്റി ഹെ​ൽ​ത്തി സി​റ്റി, മൈ ​സി​റ്റി ആ​ക്സി​ഡ​ന്‍റ് ഫ്രീ ​സി​റ്റി, മൈ ​സി​റ്റി ബി​സി​ന​സ് ഫ്ര​ണ്ടി​ലി സി​റ്റി, മൈ ​സി​റ്റി ഡ്ര​ഗ് ഫ്രീ ​സി​റ്റി, മൈ ​സി​റ്റി വി​മ​ൻ എം​പ​വേ​ഡ് സി​റ്റി, മൈ ​സി​റ്റി മി​ല്ലേ​നി​യം സി​റ്റി എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് ബ​ത്തേ​രി​യി​ൽ​നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ജ​ന്ത-​എ​ല്ലോ​റ ഗു​ഹ​ക​ളി​ലേ​ക്കാ​ണ് ആ​റ് ദി​വ​സ​ത്തെ യാ​ത്ര.

മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ഏ​ക​ദേ​ശം 3,000 കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​ന്ന യാ​ത്ര​യ്ക്കി​ടെ വി​വി​ധ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് ബ​ത്തേ​രി ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന ഗ്രീ​ൻ സി​റ്റി പ​ദ്ധ​തി​യും റോ​ട്ട​റി ഡി​സ്ട്രി​ക്ടി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തും. റോ​ട്ട​റി ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ദി​ലീ​പ് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. യാ​ത്രാ ക്യാ​പ്റ്റ​ൻ മാ​ത്യു ചാ​ന്ത്യ​ത്തി​ന് ഡി​ഡി​സി വി.​വി. സ​ണ്ണി റോ​ട്ട​റി പ​താ​ക കൈ​മാ​റി. റൊ​ട്ടേ​റി​യ​ൻ​മാ​രാ​യ ര​വീ​ന്ദ്ര​നാ​ഥ്, ഇ.​പി. മോ​ഹ​ൻ​ദാ​സ്, സി.​എം. ച​ന്ദ്ര​ൻ, പി.​പി. ബി​ജു, കെ.​കെ. ത​ന്പി, അ​ഡ്വ. ജോ​ണി, വി​ന​യ​ൻ, ഹ​രി​കു​മാ​ർ, വ​ർ​ഗീ​സ് പാ​ൽ​പ്പാ​ത്ത്, യാ​ത്രി​ക​രാ​യ നി​സാ​റു​ദീ​ൻ, ഏ​ബ്ര​ഹാം ഓ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Bathery Rotary

Recent News

Corehub Up