x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വി​ല്‍ ഡി​ഫ​ന്‍​സ് വോള​ന്‍റിയ​ര്‍​മാ​ര്‍ അ​വ​ഗ​ണ​ന​യി​ല്‍; ജീ​വ​ന്‍ പ​ണ​യം​വ​ച്ച് സേ​വ​നം; യൂ​ണി​ഫോ​മു​മി​ല്ല, ശ​മ്പ​ള​വു​മി​ല്ല

വെബ് ഡെസ്ക്
Published: July 31, 2026 03:45 AM IST | Updated: July 31, 2026 03:45 AM IST

പ്രതീകാത്മക ചിത്രം

പ​യ്യ​ന്നൂ​ർ: ഫ​യ​ര്‍​ഫോ​ഴ്സി​നൊ​പ്പം ജീ​വ​ന്‍ പ​ണ​യം​വ​ച്ച് സേ​വ​നം ചെ​യ്യു​ന്ന സി​വി​ല്‍ ഡി​ഫ​ന്‍​സ് വോളന്‍റിയ​ർ​മാ​ർ​ക്ക് അ​വ​ഗ​ണ​ന. ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ഇ​വ​ര്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടും യൂ​ണി​ഫോ​മോ ശ​മ്പ​ള​മോ ഇ​ല്ല. പ​ല ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലും പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍​ക്കും ദു​ര​ന്ത​മു​ഖ​ത്ത് തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന​തി​നു​മാ​യി സ്വ​ന്തം ചെ​ല​വി​ല്‍ യൂ​ണി​ഫോം ത​യ്ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് പ​ല​രും.

സം​സ്ഥാ​ന​ത്തെ 124 ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 6,200-ല​ധി​കം സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ന്‍റി​യ​ര്‍​മാ​രാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യ്ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സേ​വ​ന​സ​ന്ന​ദ്ധ​രാ​യ​വ​രെ ക​ണ്ടെ​ത്തി സി​വി​ല്‍ ഡി​ഫ​ന്‍​സ് വോളന്‍റിയ​ർ​്‍​മാ​രാ​ക്കി​യ​ത്. അ​ന്നു​മു​ത​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്കൊ​പ്പം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​വ​ർ സ​ജീ​വ​മാ​ണ്.

തി​രി​ച്ച​റി​യാ​ൻ റി​ഫ്‌​ള​ക്ടീ​വ് ജാ​ക്ക​റ്റും ഐ​ഡി കാ​ര്‍​ഡും മെ​റ്റാ​ലി​ക് ബാ​ഡ്ജും മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. സ്വ​ന്തം ജോ​ലി​യും വ​രു​മാ​ന​വും മാ​റ്റി​വ​ച്ചാ​ണ് പ്ര​ള​യം, ഉ​രു​ള്‍​പൊ​ട്ട​ൽ, തീ​പി​ടി​ത്തം തു​ട​ങ്ങി​യ ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തു​ന്ന​ത്. സ്റ്റേ​ഷ​ൻ, ജി​ല്ലാ, സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ലാ​യി ദു​ര​ന്ത​നി​വാ​ര​ണം, പ്ര​ഥ​മ​ശു​ശ്രൂ​ഷ, ഫ​യ​ര്‍ ഫൈ​റ്റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണി​വ​ർ. പ​ല​പ്പോ​ഴും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍​പോ​ലും സ്വ​ന്തം പ​ണം​മു​ട​ക്കി വാ​ങ്ങേ​ണ്ടി വ​രു​ന്ന​താ​യി വോളന്‍റിയ​ർ​മാ​ര്‍ പ​റ​യു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ, പ്ര​ള​യം, മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് വോളന്‍റിയ​ർ​മാ​രു​ടെ സേ​വ​നം നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. എ​ന്നാ​ല്‍, പ്ര​തി​ഫ​ല​മാ​യി ശ​മ്പ​ള​മോ ദി​ന​ബ​ത്ത​യോ യാ​ത്രാ​ബ​ത്ത​യോ ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന്‍റെ സ​ൽ​സേ​വ​ന പ​ത്രം ല​ഭി​ച്ച​വ​രും എ​ന്‍​സി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള യൂ​ണി​ഫോം സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​വ​രും വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രു​മാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ള​ണ്ടി​യ​ര്‍​മാ​ർ.

ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​വും പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ഉ​ണ്ടാ​യി​ട്ടും സേ​വ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ അം​ഗീ​കാ​ര​വും തൊ​ഴി​ല്‍​പ​ര​മാ​യ പ​രി​ഗ​ണ​ന​യും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. നി​ല​വി​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​രെ ഫ​യ​ര്‍​ഫോ​ഴ്‌​സി​നും മ​റ്റ് സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം ഹോം​ഗാ​ര്‍​ഡ് വി​ഭാ​ഗ​ത്തി​ല്‍ നി​യ​മി​ക്കു​ന്ന സം​വി​ധാ​ന​മു​ണ്ട്. അ​തി​നാ​ല്‍ പെ​ന്‍​ഷ​ന് പു​റ​മെ അ​വ​ര്‍​ക്ക് ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നു. അ​തേ​സ​മ​യം വ​ര്‍​ഷ​ങ്ങ​ളാ​യി പ​രി​ശീ​ല​നം നേ​ടി ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്ത് സേ​വ​നം ചെ​യ്യു​ന്ന സി​വി​ല്‍ ഡി​ഫ​ന്‍​സ് വോളന്‍റിയ​ർ​മാ​ര്‍​ക്ക് സ​മാ​ന​മാ​യ തൊ​ഴി​ല്‍ അ​വ​സ​ര​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ല്ലെ​ന്ന​താ​ണ് വി​മ​ര്‍​ശ​നം.

Tags : Civil Defence volunteers NattuVishasham DistrictNews

Recent News

Corehub Up