x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും

സ്വ​ന്തം ലേ​ഖി​ക
Published: July 31, 2026 03:39 AM IST | Updated: July 31, 2026 03:39 AM IST

ക​ട​ലി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

ക​ണ്ണൂ​ർ: മ​ൺ​സൂ​ൺ കാ​ല​യ​ള​വി​ൽ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​നം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും. നാ​ളെ മു​ത​ൽ മീ​ൻ പി​ടു​ത്ത ബോ​ട്ടു​ക​ൾ തി​രി​കെ ക​ട​ലി​ലി​റ​ങ്ങും. ഇ​തോ​ടെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും മ​ത്സ്യ ബ​ന്ധ​നം സ​ജീ​വ​മാ​കും. ഇ​തി​നാ​യു​ള്ള അ​വ​സാ​ന ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ.

ജൂ​ൺ ഒ​മ്പ​തി​ന് അ​ർ​ധ രാ​ത്രി മു​ത​ലാ​ണ് നി​രോ​ധ​നം ആ​രം​ഭി​ച്ച​ത്. 52 ദി​വ​സ​ത്തെ നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചാ​ക​ര​യാ​ണ് ഇ​നി​യു​ള്ള പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ക്ക​ര ഹാ​ർ​ബ​റി​ൽ പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് മ​ത്തി ല​ഭി​ച്ച​ത് ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

ബോ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യും പ​ഴ​യ വ​ല​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ ന​ന്നാ​ക്കി​യും പു​തി​യ വ​ല​ക​ൾ വാ​ങ്ങി​യും ബോ​ട്ടു​ക​ളി​ൽ ഇ​ന്ധ​നം നി​റ​ച്ചും ക​ട​ലി​ൽ പോ​കാ​നൊ​രു​ങ്ങു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ച്ച​തോ​ടെ ബോ​ട്ടു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഭൂ​രി​ഭാ​ഗ​വും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കാ​നി​രി​ക്കെ എ​ല്ലാ​വ​രും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ആ​യി​ക്ക​ര ഹാ​ർ​ബ​റു​ക​ളി​ലെ യ​ന്ത്ര ബോ​ട്ടു​ക​ൾ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് അ​ഴീ​ക്ക​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വ​യും തി​രി​ച്ച് ആ​യി​ക്ക​ര​യി​ലെ​ത്തും. കൂ​ടാ​തെ, യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ വി​പ​ണി​യി​ൽ മ​ത്സ്യ വി​ല കു​ത്ത​നെ ഉ​യ​ർ​ന്നി​രു​ന്നു. മ​ത്തി, അ​യ​ല, ചെ​മ്മീ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന മ​ത്സ്യ​ങ്ങ​ൾ​ക്ക് തൊ​ട്ടാ​ൻ പൊ​ള്ളു​ന്ന വി​ല​യാ​യി​രു​ന്നു. ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മ​ത്സ്യ വി​ല കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ. മ​ൺ​സൂ​ൺ കാ​ലാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ ക​ട​ലി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Tags : trawling ban NattuVishasham DistrictNews

Recent News

Corehub Up