മന്ത്രി പി.സി. വിഷ്ണുനാഥ്.
തൃശൂർ: സാംസ്കാരികസ്ഥാപനങ്ങളുടെയും അക്കാദമികളുടെയും അധ്യക്ഷൻമാരെയും ഭരണസമിതിയെയും തെരഞ്ഞെടുക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണെന്നു മന്ത്രി പി.സി. വിഷ്ണുനാഥ്.
സാഹിത്യ അക്കാദമി, ലളിതകല അക്കാദമി, ഫോക്ലോർ അക്കാദമി, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഏറ്റവും മികച്ച ആളുകളെ കണ്ടെത്തി വരുംദിവസങ്ങളിൽത്തന്നെ നിയമനം നടത്തും.
അന്താരാഷ്ട്ര നാടകമേളയായ ഇറ്റ്ഫോക്ക് നിശ്ചയിച്ച സമയത്തുതന്നെ നടത്തും. ഇതിനായി രണ്ടു കോടി രൂപ അനുവദിക്കുമെന്നും പണം അനുവദിക്കുന്നതിലുള്ള സാങ്കേതികത്വമാണ് ഇറ്റ്ഫോക്കിനെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുള്ളതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
Tags : RightPeople ArriveSoon PCVishnunath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash