x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല ​നി​റ​യെ പ്ര​തീ​ക്ഷ​യു​മാ​യി ക​ട​ലി​ലേ​ക്ക്

ജെ​സ്ന ജോ​ര്‍​ജ്
Published: July 31, 2026 02:00 AM IST | Updated: July 31, 2026 02:00 AM IST

കോ​ഴി​ക്കോ​ട്: ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ട ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് ശേ​ഷം പു​തി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ബോ​ട്ടു​ക​ള്‍ ക​ട​ലി​ലേ​ക്ക് തി​രി​ക്കും. കോ​ഴി​ക്കോ​ട് പു​തി​യാ​പ്പ​യി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 150 വ​ലി​യ ബോ​ട്ടു​ക​ളാ​ണ് ഇ​ക്കു​റി ക​ട​ലി​ലി​റ​ങ്ങു​ന്ന​ത്. ബോ​ട്ടു​ക​ളു​ടെ​യും വ​ല​ക​ളു​ടെ​യു​മെ​ല്ലാം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ല്‍ ഇ​ക്കു​റി ന​ല്ല മ​ത്സ്യ​ല​ഭ്യ​ത​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.
ബോ​ട്ടു​ക​ളു​ടെ എ​ന്‍​ജി​ന്‍ പ​ണി​ക​ള്‍ ക​ഴി​ഞ്ഞു. പെ​യി​ന്‍റ​ടി​യും മ​റ്റും പൂ​ര്‍​ത്തി​യാ​യി. പു​തി​യ വ​ല​ക​ളും ത​യ്യാ​റാ​യി. ബോ​ട്ടു​ക​ളി​ല്‍ ഏ​ക​ദേ​ശം 300 ബ്ലോ​ക്ക് ഐ​സ് ക​രു​തും. ഇ​ക്കു​റി, കി​ളി​മീ​ന്‍, കൂ​ന്ത​ള്‍, ചെ​മ്മീ​ന്‍ എ​ന്നി​വ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​രു​തു​ന്ന​ത്.
‌കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ലും മ​ഴ​ക്കു​റ​വ് മ​ത്സ്യ​ല​ഭ്യ​ത​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് പു​തി​യാ​പ്പ ഹാ​ര്‍​ബ​റി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഉ​മേ​ഷ് വ​ലി​യ​ക​ത്ത് പ​റ​ഞ്ഞു. ന​ല്ല മ​ഴ പെ​യ്ത് ക​ട​ല്‍ ഇ​ള​കി മ​റി​യ​ണം. ഇ​ക്കു​റി അ​ങ്ങ​നെ​യൊ​രു മ​ഴ ല​ഭി​ച്ചി​ട്ടി​ല്ല.
എ​ങ്കി​ലും ന​ല്ല കോ​ള് ല​ഭി​ക്കു​മെ​ന്നാ​ണ് ഞ​ങ്ങ​ള്‍ ക​രു​തു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും ക​ഷ്ട​ത്തി​ലാ​കും. സാ​ധ​ന​ങ്ങ​ള്‍​ക്കെ​ല്ലാം വ​ലി​യ വി​ല​ക്ക​യ​റ്റ​മാ​ണ്. ഓ​രോ സാ​ധ​ന​ത്തി​നും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച മു​മ്പു​ള്ള വി​ല​യ​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ഉ​മേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.
മ​ത്തി പോ​ലെ​യു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ല്‍ മീ​ന്‍ വി​ല​യി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, ക​യ​റ്റി അ​യ​യ്ക്കു​ന്ന മീ​നു​ക​ളു​ടെ വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ക​ട​ലി​ല്‍ നാ​ല​ഞ്ചു ദി​വ​സം വ​രെ ത​ങ്ങേ​ണ്ട​തി​നാ​ല്‍ ഓ​രോ ബോ​ട്ടി​ലും 4000 മു​ത​ല്‍ 5000 ലി​റ്റ​ര്‍ വ​രെ ഡീ​സ​ല്‍ അ​ടി​ക്കും. കൂ​ടാ​തെ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള റേ​ഷ​നും ക​രു​തും. ഇ​തി​ന് പു​റ​മെ 5000 ലി​റ്റ​ര്‍ കു​ടി​വെ​ള്ള​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​രു​തും. ഡീ​സ​ലി​നും മ​റ്റ് അ​നു​ബ​ന്ധ​ചെ​ല​വു​ക​ള്‍​ക്കു​മാ​യി വ​ന്‍​തു​ക​യാ​ണ് ചെ​ല​വു​വ​രു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച​ത്ര കോ​ള് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ അ​ടു​പ്പ് പു​ക​യി​ല്ല.
പ്ര​തി​സ​ന്ധി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ ഡീ​സ​ലി​നു സ​ബ്സി​ഡി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന് ആ​വ​ശ്യ​വും തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം സ​ര്‍​ക്കാ​രു​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍​ക്കു​ള്ള ഡീ​സ​ലി​ന് സ​ബ്സി​ഡി ന​ല്‍​കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം ഇ​ല്ലാ​ത്ത​ത്.
പു​തി​യ സ​ര്‍​ക്കാ​രി​ല്‍ ഈ ​ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ.

 

Tags : Nattuvishesham Districtnews Heading

Recent News

Corehub Up