മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ അനിതാ ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടാരക്കര: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ കൊട്ടാരക്കര നഗരസഭ, താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായി ഉഗ്രൻകുന്നിലെ മാലിന്യ കേന്ദ്രത്തിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിതാ ഗോപകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ മായാ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ സോഷ്യൽ എക്സ്പേർട്ട് രാജേഷ് പൈ വിഷയം അവതരിപ്പിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. മീര, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.