മടക്കിമല മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നല്കുന്നു.
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കടുത്ത് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മടക്കിമല മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന്, ആരോഗ്യ മന്ത്രി കെ. മുരളീധരന്, റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവര്‍ക്ക് നിവേദനം നല്കി.
ചെയര്മാന് പി.പി. റെനീഷ്, ജനറല്‍ കണ്‍വീനര്‍ സലാം നീലിക്കണ്ടി, ഗഫൂര്‍ വെണ്ണിയോട്, ശശി പന്നിക്കുഴി, ജോബിന് ജോസ്, നൗഷാദ് മുട്ടില്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസുഫ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് രാജന് എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം. നിവേദനം നല്കിയതിനുപുറമേ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുമായി മെഡിക്കല്‍ കോളജ് വിഷയം ചര്‍ച്ച ചെയ്തതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Tags : Nattuvishesham Local News Medical College Action Committee