x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി. കോ​ള​ജി​നെ സ​മ്പൂ​ർ​ണ രോ​ഗീ സൗ​ഹൃ​ദ ചി​കി​ത്സാ​ല​യ​മാ​ക്കി മാ​റ്റ​ണ​ം: ജ​ന​കീ​യ പ്ര​തി​രോ​ധസ​മി​തി

വെബ് ഡെസ്ക്
Published: July 26, 2026 11:09 PM IST | Updated: July 26, 2026 11:09 PM IST

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സ​മ്പൂ​ർ​ണ രോ​ഗീ സൗ​ഹൃ​ദ ചി​കി​ത്സാ​ല​യ​മാ​ക്കി മാ​റ്റ​ണ​മെ​ന്ന് ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ദി​ലീ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യമ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ജി​ല്ല​യി​ലെ പാ​വ​പ്പെ​ട്ടവർ രോ​ഗ നി​വാ​ര​ണ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ണ്.

പ​ക്ഷേ, ഇ​ന്ന് ഈ ​ആ​ശു​പ​ത്രി അ​ങ്ങേ​യ​റ്റം ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല, മ​രു​ന്നു​ക​ളി​ല്ല, സ​ർ​ജ​റി​ക്കാ​വ​ശ്യ​മാ​യ ഉ​പ​കാ​ര​ണ​ങ്ങ​ളോ എ​ന്തി​ന് മു​റി​വ് തു​ന്നു​ന്ന​തി​നാ​വ​ശ്യ​മാ​യ നൂ​ലോ സൂ​ചി​യോ പോ​ലു​മി​ല്ല. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു. അ​ടി​യ​ന്തര പ​രി​ശോ​ധ​ന​ക​ൾ പോ​ലും വൈ​കു​ന്ന​തി​നാ​ൽ രോ​ഗ​നി​ർ​ണ​യം പോ​ലും സ​മ​യ​ത്ത് ന​ട​ത്താ​ൻ ക​ഴി​യാ​തെ രോ​ഗി​ക​ൾ വ​ല​യു​ക​യാ​ണ്.

എ​ത്ര​യും പെ​ട്ടെ​ന്ന് ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​രെ നി​യ​മി​ക്കു​ക, ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ മ​രു​ന്നു​ക​ൾ, പ​രി​ശോ​ധ​ന​ക​ൾ, സ​ർ​ജ​റി​ക്കാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക, കാ​ല​താ​മ​സം കൂ​ടാ​തെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​വാ​ൻ ക​ഴി​യു​ന്ന വി​ധം സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി നേ​താ​ക്ക​ൾ ആ​രോ​ഗ് മ​ന്ത്രി​ക്ക് കെ. മുരളീധരന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Action Committee

Recent News

Corehub Up