x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഭൂ​മി​ക്കാ​യു​ള്ള നെ​ട്ടോ​ട്ടം പ​രി​ഹാ​സ്യ​മെ​ന്ന്

വെബ് ഡെസ്ക്
Published: July 23, 2026 02:34 AM IST | Updated: July 23, 2026 02:34 AM IST

മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​മ്പ​ള​ക്കാ​ട്: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ​ത്തി​ന് ഭൂ​മി അ​ന്വേ​ഷി​ച്ച് അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന നെ​ട്ടോ​ട്ടം പ​രി​ഹാ​സ്യ​മാ​ണെ​ന്ന് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മ​ട​ക്കി​മ​ല​യ്ക്ക​ടു​ത്ത് 50 ഏ​ക്ക​ര്‍ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. എ​ന്നി​രി​ക്കേ​യാ​ണ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ സ്ഥ​ലം അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ട​ക്കി​മ​ല​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം. ഇ​ത് മാ​നി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​പി. റെ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. ഷു​ക്കൂ​ര്‍ ഹാ​ജി, ബി​നു ജേ​ക്ക​ബ്, ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട്, എ​സ്.​പി. സ​ജീ​ഷ്, എ​ട​ത്തി​ല്‍ അ​ബ്ദു​ള്‍​റ​ഹ്മാ​ന്‍, ജോ​ര്‍​ജ് പു​ല്‍​പ്പാ​റ, ഉ​ണ്ണി ജോ​സ​ഫ്, മൊ​യ്തു കാ​വു​ങ്ങ​ല്‍, ബ​ഷീ​ര്‍ മു​ളാ​റ​മ്പ​ത്ത്, ല​ത്തീ​ഫ് പ​ഞ്ചാ​ര, നൗ​ഷാ​ദ് മു​ട്ടി​ല്‍, എം.​കെ. റ​സാ​ഖ്, ടി.​യു. സ​ഫീ​ര്‍, സ്റ്റാ​ന്‍​ലി​യ, സ​തീ​ശ​ന്‍ ക​രി​ങ്കു​റ്റി, ഖാ​ദ​ര്‍ മ​ട​ക്കി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Medical College NattuVishasham DistrictNews

Recent News

Corehub Up