x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ്പു​ത​റ ഒഎം എ​ൽപി ​ സ്കൂ​ളി​ൽ മെ​ഗാ ​ പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മം


Published: April 12, 2026 06:36 AM IST | Updated: April 12, 2026 06:36 AM IST

ഉ​പ്പു​ത​റ: നൂ​റി​ന്‍റെ നി​റ​വി​ൽ ഒ​എം എ​ൽപി ​സ്കൂ​ൾ മെ​ഗാ പൂ​ർ​വ വി​ദ്യാ​ർ​ഥിസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഒ​രുവ​ട്ടംകൂ​ടി എ​ന്ന പേ​രി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റുദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ പ​രി​പാ​ടി​യാ​യി​രു​ന്നു പൂ​ർ​വവി​ദ്യാ​ർ​ഥിസം​ഗ​മം.

സം​ഗ​മം സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ച​ങ്ങ​നാ​ശേ​രി എ​സ് ബി ​കോ​ള​ജ് പ്ര​ഫ​സ​റു​മാ​യി​രു​ന്ന ടി. ​ജെ. മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​സ്യാ​മ്മ ജോ​സ​ഫ്, അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ട്ടോ​ത്ത്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പ്രീ​തി സെ​ബാ​സ്റ്റ്യ​ൻ, പിടിഎ ​പ്ര​സി​ഡ​ന്‍റ് ജോ​ജു ജോ​സ​ഫ്, മ​നു ആ​ന്‍റ​ണി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Mega alumni gathering

Recent News

Corehub Up