മെഗാ ബൈബിൾ ക്വിസ് മത്സരത്തില്‍ വിജയികളായ തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ടീമിന് ഫാ. പ്രിൻസ് പന്നിക്കോട്, ഫാ. ജോർജ് വരിക്കശേരി എന്നിവർ ചേർന്ന് ട്രോഫി നല്കുന
തോട്ടുമുക്കം: സീറോ മലബാർ മാതൃവേദി തോട്ടുമുക്കം മേഖലയുടെ ആഭിമുഖ്യത്തിൽ "ബിബ്ലിയ 2കെ 26' എന്ന പേരിൽ മെഗാ ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. തോട്ടുമുക്കം മേഖലയുടെ വിവിധ ഇടവകകളിൽനിന്നുള്ള ഏഴ് ടീമുകൾ പങ്കെടുത്തു. തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മരഞ്ചാട്ടി, പുഷ്പഗിരി ഇടവകകൾ കരസ്ഥമാക്കി.
വിജയികൾക്ക് എവറോളിംഗ് ട്രോഫിയും മെമെന്റൊയും നൽകി. മരഞ്ചാട്ടി ഇടവക വികാരി ഫാ. ജോർജ് വരിക്കശേരി സമ്മാനദാനം നിർവഹിച്ചു. സീറോ മലബാർ മാതൃവേദി തൊട്ടുമുക്കം മേഖലാ ഡയറക്ടർ ഫാ. പ്രിൻസ് പന്നിക്കോട്ട്, മേഖലാ അനിമേറ്റർ സിസ്റ്റര്‍ ജ്യോതി മരിയ സിഎംസി, മേഖലാ പ്രസിഡന്റ് ബിന്ദു ആന്റോ ഉണ്ണിക്കുന്നേൽ, മേഖലാ സെക്രട്ടറി റോസിലി ജയിംസ് കോയിക്കാട്ടിൽ, മരഞ്ചാട്ടി മാതൃവേദി യൂണിറ്റ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Wins