മുരിങ്ങൂർ ചീനിക്കൽ ഭഗവതിക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ചശീവേലിയിൽ കെ.വി. അബ്ദുൾ ഹമീദ് ഭദ്രദീപം കൊളുത്തുന്നു.
മുരിങ്ങൂർ: ചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് മുരിങ്ങൂർ ജംഗ്ഷനിൽ മർച്ചന്റ്സ് അസോസിയേഷൻ ഒരുക്കിയ ആനപ്പന്തലിൽ അഞ്ച് ഗജവീരന്മാരെ അണിനിരത്തി കാഴ്ചശീവേലി നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഭദ്രദീപം കൊളുത്തി.ക്ഷേത്രം ഭാരവാഹികളായ കെ.എൻ. വിശാലാക്ഷന്, ഇ.വി. മുരളി, സെൽവൻ പണിക്കശേരി എന്നിവരെ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ആദരിച്ചു. പി.വി. ഫ്രാൻസിസ്, പി.പി.ശശിധരൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.