x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​റി​റ്റ് ഡേ​യും വി​ദ്യാ​രം​ഗം ക​ലാസാ​ഹി​ത്യവേ​ദി ഉ​ദ്ഘാ​ട​ന​വും


Published: July 5, 2026 01:54 AM IST | Updated: July 5, 2026 01:54 AM IST

വി​മ​ല​ഗി​രി വി​മ​ല ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാസാ​ഹി​ത്യവേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സാ​ജോ ജോ​സ​ഫ് നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: വി​മ​ല​ഗി​രി വി​മ​ല ഹൈ​സ്‌​കൂ​ളി​ൽ മെ​റി​റ്റ് ഡേ​യും വി​ദ്യാ​രം​ഗം ക​ലാസാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം പൂ​ർ​വ വി​ദ്യാ​ർഥിയും സം​ഗീ​ത​ജ്ഞ​നും യു​ആ​ർ​എ​ഫ് ജേ​താ​വു​മാ​യ സാ​ജോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യും ഇ​ടു​ക്കി രൂ​പ​ത ന​ട​ത്തി​യ അ​ക്കാ​ദ​മി​ക് സ്കോ​ള​ർ​ഷി​പ് മ​ത്സ​ര പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ​യും കോ​ർപ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ർ​ജ് ത​കി​ടി​യേ​ൽ മെമന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കു​മ​ര​ക​ത്തു​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്‌​മി​സ്ട്ര​സ് സി​സ്റ്റ​ർ പ്ര​ശാ​ന്തി സി​എം​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജുൽ​ന മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up