മെറിറ്റ് ഡേയിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കുന്നു.
തൃശൂർ: ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ മക്കളുടെ വിദ്യാഭ്യാസത്തിനു മുൻഗണന കൊടുക്കുന്പോഴാണു കുട്ടികൾ സുരക്ഷിതരാകുകയെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കളക്ടർ പറഞ്ഞു. ഒരാളുടെ സമൂഹത്തിലെ അംഗീകാരം കണക്കാക്കുന്നതു മാർക്കുകളിലൂടെ മാത്രമല്ല, മൂല്യങ്ങളും കഴിവുകളും വളർത്തിയെടുക്കുന്പോഴാണെന്നും അവർ കൂട്ടിച്ചേർത്തു.
ദേവമാത എഡ്യുക്കേഷൻ കൗണ്സിലർ ഫാ. ലിജോ പോൾ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ, അക്കാദമിക് കോർഡിനേറ്റർ ആറ്റ്ലി ടി. ജോണ്, അധ്യാപകരായ കെ.എം. എലിസബത്ത്, സ്മിത മാനുവൽ, എലിസബത്ത് ചെറിയാൻ, ആദിത്ത് രാജേഷ് എന്നിവർ പ്രസംഗിച്ചു.
പത്താം ക്ലാസിൽ 65ഉം പന്ത്രണ്ടാം ക്ലാസിൽ 41ഉം ഫുൾ എവണ് നേടിയവരെയാണ് ആദരിച്ചത്. പിടിഎ പ്രസിഡന്റ് ഡോ. എമിൽ ഡേവിസ്, എസിഎംഐ പ്രസിഡന്റ് ഡോ. ജോസ് സി. റാഫേൽ, കോർഡിനേറ്റർമാരായ ഒ. ശ്രീനാഥ്, സിന്ധു ജിതേഷ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Merit Day