x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ റെ​യി​ൽ മൂ​ന്നാം​ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റ്: വി​യോ​ജി​പ്പു​മാ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ.

വെബ് ഡെസ്ക്
Published: September 4, 2026 12:57 AM IST | Updated: September 4, 2026 12:57 AM IST

പ്രതീകാത്മക ചിത്രം

അ​ങ്ക​മാ​ലി: മെ​ട്രോ റെ​യി​ൽ മൂ​ന്നാം​ഘ​ട്ടം എ​യ​ർ​പോ​ർ​ട്ട് വ​ഴി അ​ങ്ക​മാ​ലി​യി​ൽ എ​ത്തി​ചേ​രു​ന്ന​ത് തി​ക​ച്ചും അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് അ​ങ്ക​മാ​ലി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി.

നി​ര​വ​ധി യാ​ത്ര​ക്കാ​രു​ള്ള ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള അ​ലൈ​ൻ​മെ​ന്‍റാ​ണ് വേ​ണ്ട​ത്. ടെ​ൽ​ക്ക്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ, ഇ​ൻ​കെ​ൽ, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് , റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള അ​ലൈ​ൻ​മെ​ന്‍റാ​ണ് പ്രാ​യോ​ഗി​ക നി​ർ​ദേ​ശം.

എ​യ​ർ പോ​ർ​ട്ടി​ലേ​ക്ക് വേ​ണ​മെ​ങ്കി​ൽ അ​ത്താ​ണി​യി​ൽ നി​ന്നും മ​റ്റൊ​രു ലൈ​ൻ കൂ​ടി ആ​കാ​വു​ന്ന​താ​ണ്. കേ​വ​ലം പ​ത്ത് ശ​ത​മാ​നം മാ​ത്രം യാ​ത്ര​ക്കാ​രു​ള്ള എ​യ​ർ​പോ​ർ​ട്ടി​ന് വേ​ണ്ടി ഭൂ​രി​പ​ക്ഷം വ​രു​ന്ന യാ​ത്ര​ക്കാ​രു​ള്ള മേ​ഖ​ല​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​ത് കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ൻ​മാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് യോ​ഗം കു​റ്റ​പെ​ടു​ത്തി.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. പോ​ള​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി പോ​ൾ, ട്ര​ഷ​റ​ർ ജോ​ഷി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു പൂ​പ്പ​ത്ത്, ബെ​ന്നി കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ജ് അ​ല​ക്സ്, ജോ​ബി നെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Metro Rail NattuVishasham DistrictNews

Recent News

Corehub Up