കബനി പുഴയില്‍ തെരച്ചില്‍ നടത്തുന്നു.
പുല്‍പ്പള്ളി: കബനി നദിയിലെ വെട്ടത്തൂരില്‍ ഞായറാഴ്ച ഉച്ചയ്ക്ക് കാണാതായ വെട്ടത്തൂര്‍ ഉന്നതിയിലെ ചന്ദ്രനെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും രണ്ടാം ദിവസവും നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല.
ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ തെരച്ചില്‍ നിര്‍ത്തുകയായിരുന്നു. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്ക്കരമായി ബാധിച്ചിട്ടുണ്ട്.വെട്ടത്തൂര്‍ മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള ഭാഗത്ത് പുഴയുടെ ഇരുഭാഗത്തും ബോട്ട് ഉപയോഗിച്ച് തെരച്ചില്‍ നടത്തി.
റവന്യു, വനം, അഗ്നിരക്ഷാസേന, പോലീസ് സംഘം തെരച്ചിലിനുണ്ട്. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി, റവന്യു, പട്ടിക വര്‍ഗ മന്ത്രിമാരുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ ഊര്‍ജിതപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു. വനത്തിനുള്ളിലെ പ്രദേശമായതിനാല്‍ തെരച്ചില്‍ സംഘത്തിന് എത്തിപ്പെടാനും ബുദ്ധിമുട്ടാണ്.
ബീച്ചനഹള്ളി ഡാം ഷട്ടര്‍ തുറന്നതിനാന് പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ ബത്തേരി, മാനന്തവാടി അഗ്നിരക്ഷാസേന ടീമുകളുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. ജനപ്രതിനിധികളുള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.