ചങ്ങനാശേരി: പച്ച കളര്‍ ഷര്‍ട്ട്, ക്രീം നിറത്തിലുള്ള പാന്റ്സ്, ഒപ്പം ഷൂസും ധരിച്ച് ജെന്‍സി ലുക്കിലാണ് മന്ത്രി റോജി.എം.ജോണ്‍ എത്തിയത്.
ഇതോടെ മന്ത്രിയെ കാത്തു നിന്നവരെല്ലാം ഒന്നു ഞെട്ടി. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനം, നഗരസഭയിലെ മെറിറ്റ് അവാര്‍ഡ്ദാനം, അസംപ്ഷന്‍ കോളജില്‍ ബിരുദദാന ചടങ്ങ് എന്നിവയ്ക്കാണ് മന്ത്രി എത്തിയത്.
തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തുന്ന മന്ത്രിയെ കാത്തു നിന്നവര്‍ ജെന്സില് ലുക്കില്‍ കണ്ടപ്പോള്‍ അമ്പരന്നു. ബസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിന് ശേഷം സൗജന്യ ടിക്കറ്റ് നല്‍കിയതോടെ വിദ്യാര്‍ഥികള്‍ ജെന്‍സി മന്ത്രിക്കൊപ്പം ചേർന്നു.
Tags : Minister Roji casual look