അങ്കമാലി : കറുകുറ്റി റെസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ അക്രാക്) നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് അസീസി ശാന്തികേന്ദ്രയിൽ സ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്രാക് പ്രസിഡന്റ് അഡ്വ. ജോസ് വി. ചക്യേത്ത് അധ്യക്ഷത വഹിച്ചു. കറുകുറ്റിയുടെ സമഗ്ര വികസന കാഴ്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിച്ചു. കറുകുറ്റിയുടെ വികസന കാര്യങ്ങളിൽ പ്രത്യേക താൽപര്യം എടുക്കുമെന്ന് മന്ത്രി അറിയിച്ചു . അസീസി ശാന്തികേന്ദ്ര പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മൈക്കിൾ ഈരാളി മുഖ്യസന്ദേശം നൽകി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി ബാബു, പാപ്പച്ചൻ മാസ്റ്റർ, സിജോ പാപ്പച്ചൻ, അക്രാക് സെക്രട്ടറി ദേവസി ചന്ദനത്തിൽ ട്രഷറർ ജോർജ് വാത്തികുളം എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Minister Roji i M. John receives welcome