മന്ത്രി ടി. സിദ്ദിഖിന് സ്വീകരണം നൽകുന്നതിന് ബത്തേരിയിൽ കർഷകമിത്രം സംഘടിപ്പിച്ച സമ്മേളനം ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
സുൽത്താൻ ബത്തേരി: കൃഷി മന്ത്രി ടി. സിദ്ദിഖിന് കർഷകമിത്രം ഫാർമേഴ്സ് പ്രൊഡ്യുസർ കന്പനിയുടെ നേതൃത്വത്തിൽ അധ്യാപക ഭവനിൽ സ്വീകരണം നൽകി. കർഷകമിത്രം രക്ഷാധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. വയനാടൻ കാർഷക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്ന് അദ്ദേഹം മന്ത്രിയെ ഉപദേശിച്ചു. മുനിസിപ്പൽ ചെയർപേഴ്സണ് റസീന അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, കർഷകമിത്രം ചെയർമാൻ പി.എം. ജോയ്, ഉപരക്ഷാധികാരികളായ കാദർ പട്ടാന്പി, ഡോ. പി. രാജേന്ദ്രൻ, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ജി. ഇന്ദ്രജിത്ത്, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷിഫാനത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.വൈ. മത്തായിക്കുഞ്ഞ്, കർഷകമിത്രം ഡയറക്ടർമാരായ ഡോ. പി. ലക്ഷ്മണൻ,
വി.പി. വർക്കി, കെ.പി. യൂസഫ് ഹാജി, വി.എം. വർഗീസ്, വിഷ്ണു വേണുഗോപാൽ, ഉമ്മർ ഹാജി, ജോജോ യു. ജോണ്, എം.കെ. ബാലൻ എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ കാർഷിക പുരോഗതിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വനിതാ കർഷകരുടെ ശക്തീകരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കമിട്ടുകഴിഞ്ഞു. യുവജനങ്ങൾക്ക് കൃഷിയിൽ ആഭിമുഖ്യം വർധിപ്പിക്കുന്നതിന് പദ്ധതികൾ നടപ്പാക്കും. ടൂറിസം, കൃഷി, വിദ്യാഭ്യാസം എന്നിവയുടെ സമന്വയ വികസനമാണ് സർക്കാർ ഉന്നമെന്നും മന്ത്രി പറഞ്ഞു.
Tags : Local News Nattuvishesham Wayanad