x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ ഇ​ട​പെ​ട്ടു; ജ​ൽജീ​വ​ൻ മി​ഷ​ൻ റോ​ഡ് പൊ​ളി​ക്ക​ൽ പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ചു


Published: June 1, 2026 06:49 AM IST | Updated: June 1, 2026 06:49 AM IST

ഉ​ളി​ക്ക​ൽ: ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങളി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും പൈ​സ​ക്ക​ര​ിയി​ൽ വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ഴ​ക്കാ​ലം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ റോ​ഡ് പൊ​ളി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വയ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നു വി​രു​ദ്ധ​മാ​യി ഉ​ളി​ക്ക​ൽ ടൗ​ണി​ൽ രാ​ത്രി​യി​ൽ പു​തി​യ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്താ​നു​ള്ള ശ്ര​മം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നേ​രി​ട്ടെത്തി ത​ട​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എം​എ​ൽ​എ പ്ര​വൃ​ത്തി ഉ​ട​ൻ നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.

നി​ർ​മാ​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടും അ​പ​ക​ട​സാ​ധ്യ​ത​യും ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ അ​ടി​യ​ന്ത​ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

Tags : nattu vishesham MLA intervenes Jaljeevan Mission

Recent News

Corehub Up