കട്ടിപ്പാറ : ഫ്രഷ്കട്ട് അറവ് മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് കമ്പനിക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കണം എന്നാവശ്യപ്പെപ്പെട്ടാണ് എൽഡിഎഫ് ജനപ്രതിനിധികൾ ഭരണസമിതി യോഗത്തിൽ നിന്നിറങ്ങി പോന്നതെന്ന പി.കെ. ഫിറോസ് എംഎൽഎയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് എൽഡിഎഫ്.
ഫ്രഷ്കട്ട് വിഷയം ഗൗരവമായി ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ ഭരണപക്ഷം അതിന് തയ്യാറായില്ല.
കമ്പനി ആരംഭിക്കുമ്പോൾ പാലിച്ച മാനദണ്ഡങ്ങളിൽ എന്ത് വീഴ്ചയാണ് വരുത്തിയതെന്ന് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചാണ് സ്റ്റോപ്പ് മെമ്മോ നൽകേണ്ടത്. ഇവിടെ ഈ കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിൽ നിയമപരമായി നിലനിൽക്കാത്ത സ്റ്റോപ്പ് മെമ്മോ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
ജനങ്ങളെ വഞ്ചിച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിച്ച് പ്ലാന്റ് പൂർണ്ണമായി അടച്ച് പൂട്ടി മാലിന്യ സംസ്കാരണത്തിന് ബദൽ സംവിധാനം ഒരുക്കണമെന്ന് എൽഡിഎഫ് ജനാപ്രതിനിധികൾ ആവശ്യപ്പെട്ടു. യോഗത്തിൽ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. നിധീഷ് കല്ലുള്ളതോട്, കെ.സി. ലെനിൻ,കെ.ടി. മുഹമ്മദലി, ,എൻ.അഖിൽ, അയൂബ് കാറ്റാടി, സൗമ്യ പ്രജീഷ്,ശ്രീജില ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.