x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി​ മേഖലയിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് എംഎൽഎ


Published: August 10, 2026 06:05 AM IST | Updated: August 10, 2026 06:05 AM IST

പെ​രു​മാ​തു​റ : മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ച്ച​യോ​ടെ മു​ത​ല​പ്പൊ​ഴി​യി​ലെ​ത്തി​യ എം​എ​ൽ​എ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

തു​ട​ർ​ന്ന് അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ന്തോ​ഷു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി. മു​ത​ല​പ്പൊ​ഴി​യി​ലെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ വി​ഷ​യം ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി. തു​ട​ർ​ന്നു കൊ​ച്ചു​മേ​ത്ത​ൻ ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ഫ്രീ​മോ​ന്‍റെ​യും ഷി​ജി​ന്‍റെ​യും വീ​ടു​ക​ളി​ലെ​ത്തി കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചു.

കാ​ണാ​താ​യി പ​ത്തു​ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴും ഷി​ജി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ലു​ള്ള കു​ടും​ബ​ത്തി​ന്‍റെ ക​ണ്ണീ​രി​നു പ​രി​ഹാ​രം കാ​ണാ​ൻ തെ​ര​ച്ചി​ൽ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

ഷി​ജി​ന്‍റെ ഭാ​ര്യ സ്റ്റി​ജി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ചു​ള്ള ജോ​ലി​ക്കു​വേ​ണ്ടി​യും മൂ​ത്ത കു​ട്ടി​യു​ടെ ചി​കി​ത്സ​ക​ൾ സൗ​ജ​ന്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം കു​ടും​ബ​ത്തി​ന് ഉ​റ​പ്പു​ന​ൽ​കി.

നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. റെ​ജി​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പൂ​വ​ണ​ത്തും​മൂ​ട് ബി​ജു, വി​ജീ​ഷ്, അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഞ്ചു​തെ​ങ്ങ് സ​ജ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ജു, വ​ർ​ക്ക​ല മ​ണ്ഡ​ലം പ്ര​ഭാ​രി ഒ​റ്റൂ​ർ മോ​ഹ​ൻ​ദാ​സ്, ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സൗ​മ്യ എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham MLA visits the homes of those involved

Recent News

Corehub Up