സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം വടാട്ടുപാറയിൽ നിർവഹിച്ച്, മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോതമംഗലം: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗോത്രവർഗ ഉന്നതിയിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയെത്തിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ താളുകണ്ടം ഗോത്രവർഗ ഉന്നതിയിലാണ് സഞ്ചരിക്കുന്ന റേഷൻ അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഉന്നതിയിൽ എത്തിച്ച് വിതരണം ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് റേഷൻ സൗകര്യം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിദൂരവും ദുർഘടവുമായ പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ വിഭാഗങ്ങൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി ഗുണകരമാകും. വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനവും സഞ്ചരിക്കുന്ന റേഷൻ കടയുടെ ഫ്ലാഗ് ഓഫും ഭക്ഷ്യ പൊതുവിതരണമന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി.കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റെ മേരി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് എൽദോസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ബിൻസി മോഹൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
Tags : NattuVishesham DistrictNews