x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് 48 പേ​ർ​ക്കു​പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 25, 2026 02:57 AM IST | Updated: August 25, 2026 02:57 AM IST

ക​ല്യാ​ശേ​രി കീ​ച്ചേ​രി​ക്കു​ന്നി​ൽ സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ നി​ല​യി​ൽ.

പാ​പ്പി​നി​ശേ​രി (ക​ണ്ണൂ​ർ): ക​ല്യാ​ശേ​രി കീ​ച്ചേ​രി​ക്കു​ന്നി​ൽ സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രാ​യ 48 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 11.10 ഓ​ടെ പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ക്കാ​ട് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ ര​ക്ഷി​ക്കാ​നാ​യി ബ്രേ​ക്ക് ചെ​യ്ത് വെ​ട്ടി​ച്ച​പ്പോ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, പാ​പ്പി​നി​ശേ​രി സി​എ​ച്ച്സി, എം​എം ആ​ശു​പ​ത്രി, ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന്പ​യി​ലെ സ​ജി​ത (35) കൊ​ള​ത്തൂ​രി​ലെ പ്ര​കാ​ശ​ൻ (55), ആ​ല​ക്കോ​ടെ അ​ലീ​ന (20 ), പാ​പ്പി​നി​ശേ​രി​യി​ലെ വൈ​ഗ(14) ദ​ർ​ശു (28), കു​റു​മാ​ത്തൂ​രി​ലെ രാ​ജേ​ന്ദ്ര​ൻ (65) ക​രി​ന്പ​ത്തെ ക​ണ്ണ​ൻ (75), ക​ല്യാ​ശേ​രി​യി​ലെ പ​വി​ത്ര​ൻ (79), ബ​ക്ക​ള​ത്തെ ആ​ദി​ത്ത് (17 ), ച​ക്ക​ര​ക്ക​ല്ലി​ലെ ശം​ഷി​റ (39), വാ​സു​ദേ​വ​ൻ (62), തോ​പ്പ​ൻ (44) അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ പാ​നൂ​രി​ലെ അ​ജു (27), അ​സ്‌​ലം (35) തു​ട​ങ്ങി​യ​വ​രെ​യാ​ണ് പാ​പ്പി​നി​ശേ​രി സി​എ​ച്ച്സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വൈ​ഷ്ണ​വ് (22), നാ​ദി​യ (14), ലി​ജി പ്ര​മോ​ദ് (41), ബി​ന്ദു (45), ബേ​ബി (64), ര​ജി​ത (52), ദേ​വ​ന​ന്ദ (16 ), ദി​യ (14 ), ഫ​സീ​ല (15), ഹ​രി​കൃ​ഷ്‌​ണ (16), അ​രു​ണ (20) ഷെ​ൻ​സ (14),സെ​ൻ​ഹ (14) എ​ന്നി​വ​രാ​ണ് മ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ക​ണ്ണ​പു​രം, വ​ള​പ​ട്ട​ണം പൊ​ലി​സും നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി​യ ഓ​യി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന വെ​ള്ളം ചീ​റ്റി വൃ​ത്തി​യാ​ക്കി.

പ​രി​ക്കേ​റ്റ​വ​രെ കെ.​വി.​സു​മേ​ഷ് എം​എ​ൽ​എ, പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ് കു​മാ​ർ സി​പി​എം പാ​പ്പി​നി​ശേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​വി. രാ​ജീ​വ​ൻ, മു​സ്‌​ലിം ലീ​ഗ് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബു​ൾ ക​രിം​ചേ​ലേ​രി, ഒ.​കെ. മൊ​യ്തീ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ മാ​ങ്ക​ട​വ്, എം.​സി. ദി​നേ​ശ​ൻ എ​ന്നി​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up