x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ന്‍​സ് ജോ​സ​ഫ് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കു മാ​തൃ​ക: സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാധാകൃഷ്ണൻ


Published: June 6, 2026 01:56 AM IST | Updated: June 6, 2026 01:56 AM IST

ക​​ടു​​ത്തു​​രു​​ത്തി: ജ​​ന​​പ​​ക്ഷ​​ത്തു​​നി​​ന്നു ജ​​ന​​ങ്ങ​​ള്‍​ക്കു വേ​​ണ്ടി വാ​​ദി​​ക്കു​​ന്ന​​വ​​രും ജ​​ന​​കീ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ നീ​​തി​​പൂ​​ര്‍​വ​​വും നി​​ഷ്പ​​ക്ഷ​​വു​​മാ​​യി നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കു​​ന്ന​​വ​​രു​​മാ​​ക​​ണം ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​ന്ന് നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍. ക​​ടു​​ത്തു​​രു​​ത്തി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി നി​​യ​​മ​​സ​​ഭ​​യി​​ല്‍ 25 വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ജ​​ല​​വി​​ഭ​​വ, ഭ​​വ​​ന​​നി​​ര്‍​മാ​​ണ വ​​കു​​പ്പ് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫി​​ന് ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ ന​​ല്‍​കി​​യ പൗ​​ര​​സ്വീ​​ക​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മാ​​തൃ​​കാ പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ക​​നും മാ​​തൃ​​കാ ജ​​ന​​പ്ര​​തി​​നി​​ധി​​യു​​മാ​​ണ് മോ​​ന്‍​സ് ജോ​​സ​​ഫെ​​ന്നും മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന ജ​​ന​​കീ​​യ​​രാ​​യ നേ​​താ​​ക്ക​​ളു​​ടെ പ്ര​​തി​​രൂ​​പ​​വും എ​​ന്നാ​​ല്‍ അ​​വ​​രെ​​ക്കാ​​ള്‍ ഒ​​രു​​പ​​ടി മു​​ന്നി​​ല്‍ നി​​ല്‍​ക്കു​​ന്ന ജ​​ന​​നേ​​താ​​വു​​മാ​​ണ് മോ​​ന്‍​സ് ജോ​​സ​​ഫെ​​ന്നും സ്പീ​​ക്ക​​ര്‍ പ​​റ​​ഞ്ഞു.

യു​​ഡി​​എ​​ഫ് ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ 25 വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ മോ​​ന്‍​സ് ജോ​​സ​​ഫി​​ന് സു​​പ്രീം​​കോ​​ട​​തി മു​​ന്‍ ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു. കെ. ​​ഫ്രാ​​ന്‍​സീ​​സ് ജോ​​ര്‍​ജ് എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി ഗൗ​​രീ​​ശ​​ങ്ക​​രം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ യു​​ഡി​​എ​​ഫ് ചെ​​യ​​ര്‍​മാ​​ന്‍ ലൂ​​ക്കോ​​സ് മാ​​ക്കീ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ക​​ടു​​ത്തു​​രു​​ത്തി സ്വ​​ന്തം കു​​ടും​​ബ​​മാ​​ണെ​​ന്നും ഇ​​വി​​ടെ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന അം​​ഗീ​​കാ​​ര​​ത്തി​​നും ആ​​ദ​​ര​​വി​​നും നാ​​ടി​​നോ​​ടും നാ​​ട്ടു​​കാ​​രോ​​ടും ക​​ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു​​വെ​​ന്നും നാ​​ടി​​ന്‍റെ പു​​രോ​​ഗ​​തി​​ക്കാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​മെ​​ന്നും മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തി​​യ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു. ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ 11 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ നി​​ന്നു​​ള്ള ജ​​ന​​പ്രി​​തി​​നി​​ധി​​ക​​ള്‍, ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ണ്‍​സ​​ണ്‍ നീ​​ല​​നി​​ര​​പ്പേ​​ല്‍, താ​​ഴ​​ത്തു​​പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ണ്‍ പാ​​ളി​​ത്തോ​​ട്ടം, സാ​​മൂ​​ഹി​​ക, സാം​​സ്‌​​കാ​​രി​​ക, സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : nattu vishesham Mons Joseph public figures

Recent News

Corehub Up