മണ്‍സൂണ്‍ മത്സ്യസമൃദ്ധി പദ്ധതിയുടെ ആദ്യവിൽപന ഉദ്ഘാടനം
കൽപ്പറ്റ: ട്രോളിംഗ് നിരോധന കാലത്ത് വിപണിയിൽ വിഷരഹിതമായ നല്ല മീൻ എത്തിക്കാനും നാടൻ മത്സ്യകൃഷി കൂട്ടാനും ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന "മണ്‍സൂണ്‍ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റ് പരിസരത്ത് നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ എഡിഎം കെ. അജീഷിന് നൽകി കർഷകർ ഉത്പാദിപ്പിച്ച മത്സ്യങ്ങളുടെ ആദ്യ വില്പന നിർവഹിച്ചു. മണ്‍സൂണ്‍ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സകർഷകർക്ക് പ്രോത്സാഹനം നൽകണമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശുദ്ധമായ മത്സ്യം ലഭ്യമാക്കുന്നതിനൊപ്പം മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
മത്സ്യ കൃഷിയിൽ സംസ്ഥാനത്തെ മികച്ച കർഷക അവാർഡ് ജേതാവ് തെക്കുംതറ കൃഷ്ണവിലാസത്തിൽ ശശീന്ദ്രൻ ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ ബി.കെ. സുധീർകിഷനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കമലാ രാമൻ, ജിനി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ, മത്സ്യഭവൻ ഓഫീസർമാരായ അനാമിക മരിയ ജോണ്‍, കിരണ്‍ ജോസ്, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews