റോവർ റേഞ്ചർ വിദ്യാർഥികളെ അനുമോദിച്ചപ്പോൾ.
ചെന്പേരി: പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന മാർക്കു നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ റോവർ റേഞ്ചർ വിദ്യാർഥികളെ അനുമോദിച്ചു. ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ശ്രീകണ്ഠപുരത്ത് നടന്ന പൊതുപരിപാടിയിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ച് തെരുവുനാടകം അവതരിപ്പിച്ച വിദ്യാർഥികളെയുമാണ് റോവർ ആൻഡ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ എൻ.വി. മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എം. ശ്രീമതി അധ്യക്ഷത വഹിച്ചു. റോവർ സ്കൗട്ട് ലീഡർ ജെറിൻ ജോസ് ആമുഖ പ്രഭാഷണം നടത്തി.