പിഡബ്ല്യുഡി ബ്രിഡ്ജ് ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ പാലം സൈറ്റ് സന്ദർശിച്ചപ്പോൾ.
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ മാംമ്പൊയിൽ പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്ന തിന് മുക്കട പുഴയ്ക്ക് പാലം നിർമിക്കുന്നതിന് ആവശ്യമായ സാധ്യത പഠനം നടത്താൻ പിഡബ്ല്യുഡി ബ്രിഡ്ജ് ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ പാലം സൈറ്റ് സന്ദർശിച്ചു.
അസിസ്റ്റന്റ് എൻജിനിയർ സേതുമാധ വന്റെ നേതൃത്വത്തിൽ ഓവർസിയർമാർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ടെസി ബെന്നി, വൈസ് പ്രസിഡന്റ് പ്രസന്നകുമാർ, സ്ഥിരം സമിതി അംഗങ്ങളായ സരിത ജോസ്, സിന്ധു തോമസ്, പഞ്ചായത്തംഗങ്ങളായ ബേബി കോയിക്കൽ, ഷീബ ഡാനി , ജോയി പള്ളിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.