ചെറുപുഴ ബസ്സ്റ്റാൻഡിലെ രണ്ടാമത്തെ തണൽ മരം മുറിച്ചപ്പോൾ.
ചെറുപുഴ: ചെറുപുഴ ബസ്സ്റ്റാൻഡിലെ രണ്ടാമത്തെ തണൽ മരം മുറിച്ചുമാറ്റി. രണ്ടു തണൽ മരങ്ങളാണ് ചെറുപുഴ ബസ്സ്റ്റാൻഡിൽ കമ്പിപ്പാലം റോഡിനോടു ചേർന്നു നിന്നിരുന്നത്. ഇതിൽ ഒന്ന് കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണിരുന്നു. പുലർച്ചെ അഞ്ചിനാണ് മരം വീണത്.
പകൽ സമയത്ത് നിരവധി വാഹനങ്ങൾ ഇതിനു ചുവട്ടിൽ പാർക്ക് ചെയ്തുവന്നിരുന്നു. ആളുകളും ഇതിന് ചുവട്ടിൽ നിൽക്കുമായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഇതിനോടു ചേർന്നു തന്നെയാണ് രണ്ടാമത്തെ തണൽമരവും നിന്നിരുന്നത്.
ഇതും അപകടകരമാണെന്ന വിലയിരുത്തലിലാണ് അധികൃതർ മരം മുറിച്ചുമാറ്റിയത്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നാണ് അറിയുന്നത്.
Tags : cut down NattuVishasham DistrictNews