പ്രതീകാത്മക ചിത്രം
തൃശൂർ: എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ- കെവൈസി പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നു തൃശൂർ ജില്ല ഉപഭോക്തൃ സമിതി.
നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്ഡേഷൻ നൽകിയില്ലെങ്കിൽ ഗാർഹിക സിലിണ്ടർ ആനുകൂല്യം ലഭിക്കില്ല. കെവൈസി നൽകാത്തവർ 14 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന് അനുസൃതമായ വാണിജ്യ വില നൽകേണ്ടിവരും. ഇ- കെവൈസി പൂർത്തിയാക്കാനുള്ള തീയതി 23 വരെ നീട്ടിയതായി ബിപിസിഎൽ അറിയിച്ചിട്ടുണ്ട്. കെവൈസി അപ് ഡേഷൻ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു കർശനമാക്കിയത്.
നിരവധിപേർക്ക് ഇ -കെവൈ സി പൂർത്തിയാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരുമാസംകൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ നിവേദനംനൽകി.
Tags : e-KYC NattuVishasham DistrictNews