x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ അ​വ​ലോ​ക​ന​യോ​ഗം വി​ളി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

വെബ് ഡെസ്ക്
Published: October 6, 2026 11:25 PM IST | Updated: October 6, 2026 11:25 PM IST

മാ​വേ​ലി​ക്ക​ര: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി റെ​യി​ൽ​വേ അ​വ​ലോ​ക​ന​യോ​ഗം വി​ളി​ച്ചു. ഒ​ൻ​പ​തി​ന് രാ​വി​ലെ 11ന് ​ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​വ​ലോ​ക​ന​യോ​ഗം ചേ​രു​ന്ന​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ലൊ​ന്നാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സു​ര​ക്ഷ, ഗ​താ​ഗ​തം, ആ​രോ​ഗ്യ​പ​രി​ച​ര​ണം, കു​ടി​വെ​ള്ളം, ശു​ചി​ത്വം, വി​ശ്ര​മ​സൗ​ക​ര്യം, വി​വ​ര​വി​നി​മ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മാ​ണ് യോ​ഗം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ, അ​ധി​ക കോ​ച്ചു​ക​ൾ, പ്ലാ​റ്റ്ഫോം സൗ​ക​ര്യ​ങ്ങ​ൾ, യാ​ത്ര​ക്കാ​രു​ടെ നി​യ​ന്ത്ര​ണം, റെ​യി​ൽ​വേ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, റി​സ​ർ​വേ​ഷ​ൻ–​ടി​ക്ക​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

റെ​യി​ൽ​വേ അ​ധി​കൃ​ത​ർ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ദേ​വ​സ്വം അ​ധി​കൃ​ത​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ലെ യാ​ത്രാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര വി​ഷ​യ​ങ്ങ​ൾ നേ​രി​ട്ട് ഉ​ന്ന​യി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews MP Kodikunnil

Recent News

Corehub Up