x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ശേ​ഷി​പ്പു​ക​ൾ മാ​ത്ര​മാ​യി മു​ണ്ട​ക്ക​യ​ത്തെ സോ​ളാ​ർ വ​ഴി​വി​ള​ക്കു​ക​ൾ


Published: July 4, 2026 01:20 AM IST | Updated: July 4, 2026 01:20 AM IST

മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ വാ​ഹ​നം ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്നു കി​ട​ക്കു​ന്ന വ​ഴി​വി​ള​ക്കി​ന്‍റെ തൂ​ണ്.

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​നെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2015-16 കാ​ല​ഘ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ൾ പൂ​ർ​ണ​മാ​യും നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 14.5 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​യി​രു​ന്നു വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. ക​ല്ലേ​പ്പാ​ലം മു​ത​ൽ പൈ​ങ്ങ​നാ പാ​ലം വ​രെ​യും, കോ​സ്‌​വേ പാ​ലം, സി​എം​എ​സ് ഹൈ​സ്കൂ​ൾ ഭാ​ഗം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 54ൽ​പ​രം സോ​ളാ​ർ വ​ഴി​വി​ള​ക്കു​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ മൂ​ന്നോ നാ​ലോ എ​ണ്ണം മാ​ത്ര​മാ​ണ് കു​റ​ച്ചു​നാ​ൾ എ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​തും ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.

യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലും ഇ​ല്ലാ​തെ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ളു​ടെ സോ​ളാ​ർ പാ​ന​ൽ, ബാ​റ്റ​റി, ബ​ൾ​ബ് എ​ന്നി​വ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലെ​യും മോ​ഷ​ണം പോ​യി. പാ​ത​യോ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ളി​ൽ പ​ല​തി​നും വാ​ഹ​ന​മി​ടി​ച്ച് സാ​ര​മാ​യി കേ​ടു​പാ​ടും സം​ഭ​വി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും ലൈ​റ്റി​നാ​യി സ്ഥാ​പി​ച്ച തൂ​ണു​ക​ൾ പോ​ലും മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ നി​ല​യി​ലാ​ണ്. ഇ​തോ​ടെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി കൊ​ണ്ട് പൊ​തു​ജ​ന​ത്തി​ന് യാ​തൊ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​തെ​യാ​യി.

കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണ​മി​ല്ലാ​തെ സ്ഥാ​പി​ച്ച​തും വ​ഴി​വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​നം ക​രാ​ർ ക​മ്പ​നി​യോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ ന​ട​ത്താ​ത്ത​തും വ​ഴി​വി​ള​ക്കി​ന്‍റെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​യി. പ​ദ്ധ​തി പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ ഇ​രു​ളി​ന്‍റെ പി​ടി​യി​ലാ​ണ്. മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വ​ഴി​വി​ള​ക്കി​ന്‍റെ തൂ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ത്തി​രു​ന്നു. വ​ഴി​വി​ള​ക്കി​ന്‍റെ ത​ക​ർ​ന്ന തൂ​ണ് സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​നും ന​ട​പ്പാ​ത​യോ​ടും ചേ​ർ​ന്ന് കി​ട​ക്കു​ന്ന​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഇ​നി​യും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ അ​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up