x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടാ​ര്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍

വെബ് ഡെസ്ക്
Published: August 7, 2026 12:02 AM IST | Updated: August 7, 2026 12:02 AM IST

മുണ്ടാറിൽ വെള്ളം കയറിയ വീടുകൾ.

ക​ല്ല​റ: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ​യി​ല്‍ ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടാ​ര്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍. മു​ണ്ടാ​റി​ലെ 233 വീ​ടു​ക​ളും വെ​ള്ള​പ്പൊക്ക ഭീ​ഷണി​യി​ലാ​ണ്. ഇ​വി​ടു​ത്തെ 400 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യ​തോ​ടെ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും നേ​രി​ടു​ക​യാ​ണ്.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ​റി​ച്ചുന​ടേ​ണ്ട നെ​ല്ലാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങിക്കിട​ക്കു​ന്ന​തെ​ന്ന് വാ​ര്‍​ഡ് മെംബർ പ്ര​മീ​ള ഷി​ബു പ​റ​ഞ്ഞു. വെ​ള്ള​പ്പാച്ചി​ലി​ല്‍ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും ബ​ണ്ടു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. വാ​ഴ, ക​പ്പ കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ വെ​ള്ളം കയറി​യ​തോ​ടെ പാ​ത്ര​ങ്ങ​ളും മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം മേ​ശ​ക​ളി​ലും ക​ട്ടി​ലു​ക​ളി​ലു​മാ​യി ഉ​യ​ര്‍​ത്തിവ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ന്നു​കാലി​ക​ളെ​യും മ​റ്റു ബ​ണ്ടു​ക​ളി​ലാ​ണ് കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡും ര​ണ്ടാം വാ​ര്‍​ഡി​ന്‍റെ കു​റ​ച്ചു ഭാ​ഗ​വും ചേ​ര്‍​ന്ന വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട അ​പ്പ​ര്‍ കു​ട്ട​നാ​ടൻ പ്ര​ദേ​ശ​മാ​ണ് മു​ണ്ടാ​ര്‍. മു​ണ്ടാ​റി​ന് ചു​റ്റു​മു​ള്ള ക​രി​യാ​റി​ലും കെ​വി ക​നാ​ലി​ലും മ​റ്റ് തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ പ​ല​യി​ട​ത്തും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ത​ക​ര്‍​ന്നു ക​വി​ഞ്ഞും പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ത​ന്നെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കിട​ക്കു​ക​യാ​ണ്.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ബ​ണ്ടു​ക​ളി​ലും മ​റ്റ് ക​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​വി​ടു​ത്തെ വീ​ടു​ക​ളി​ല​ധി​ക​വും. ഇ​വി​ടു​ത്തെ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും വാ​ട​കവീ​ടു​ക​ളി​ലേ​ക്കും താ​മ​സം മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham Local News Mundar water

Recent News

Corehub Up